ടോപ് ടെന്‍ ക്രിമിനല്‍ ലിസ്റ്റില്‍ മോദിയും; ഗൂഗിളിന് കോടതി നോട്ടീസ്

Posted on: July 20, 2016 9:12 am | Last updated: July 20, 2016 at 11:13 am
SHARE

modiഅലഹബാദ്: ലോകത്തെ കുപ്രസിദ്ധരായ 10 കുറ്റവാളികള്‍ക്കായുള്ള സെര്‍ച്ച് ലിസ്റ്റില്‍ പ്രധാനമന്ത്രി മോദിയുടെ ചിത്രം കാണിക്കുന്നതിനെതിരെ ഗൂഗിളിന് കോടതി നോട്ടീസയച്ചു. സുശീല്‍ കുമാര്‍ മിശ്ര എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അലഹബാദ് കോടതിയുടെ നടപടി. ഗൂഗിള്‍ സിഇഒക്കും കമ്പനിയുടെ ഇന്ത്യന്‍ മേധാവിക്കുമാണ് നോട്ടീസയച്ചിരിക്കുന്നത്.

ഗൂഗിളില്‍ ‘ടോപ് ടെന്‍ ക്രിമിനല്‍സ് ഓഫ് ദ വേള്‍ഡ്’ എന്ന് തിരഞ്ഞാല്‍ കാണിക്കുന്ന ചിത്രങ്ങളില്‍ നരേന്ദ്ര മോദിയുടെ ചിത്രങ്ങളും ഉണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. താന്‍ ഇക്കാര്യം കാണിച്ച് ഗൂഗിള്‍ അധികൃതരെ സമീപിച്ചുവെങ്കിലും നടപടിയുണ്ടായില്ലെന്ന് സുശീല്‍ കുമാര്‍ ഗുപ്ത കോടതിയെ അറിയിച്ചു.