നവ്‌ജ്യോത് സിംഗ് സിദ്ദു രാജ്യസഭാംഗത്വം രാജിവെച്ചു

Posted on: July 18, 2016 4:17 pm | Last updated: July 19, 2016 at 9:09 am
SHARE

SIDHUന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ നവ്‌ജ്യോത് സിംഗ് സിദ്ദു രാജ്യസഭാംഗത്വം രാജിവെച്ചു. വര്‍ഷകാല സമ്മേളനത്തിന് ആദ്യ ദിനത്തിലാണ് സിദ്ദു രാജി രാജ്യസഭാ ചെയര്‍മാന് സമര്‍പ്പിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് സിദ്ദുവിനെ ബി.ജെ.പി രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തത്.

സിദ്ദു വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം ആം ആദ്മി പാര്‍ട്ടിയോ സിദ്ദുവോ സ്ഥിരീകരിച്ചിട്ടില്ല. 2004 മുതല്‍ 2014 വരെ അമൃത്സറില്‍ നിന്നുള്ള ലോകസഭാംഗമായിരുന്നു സിദ്ദു. എന്നാല്‍, കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ബി.ജെ.പി സീറ്റ് നിഷേധിക്കുകയായിരുന്നു. ഭാര്യയായ നവജ്യോത് കൗര്‍ പഞ്ചാബില്‍ നിന്നുള്ള നിയമസഭാംഗമാണ്.