നീറ്റ്: ഇളവ് നല്‍കിയ വിധി സ്റ്റേ ചെയ്യില്ലെന്ന് കോടതി

Posted on: July 14, 2016 4:56 pm | Last updated: July 14, 2016 at 9:20 pm
SHARE

neetന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ഏകീകൃത പൊതുപരീക്ഷയായ നീറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ സീറ്റുകള്‍ക്ക് ഈ വര്‍ഷം ഇളവ് നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. അതേസമയം കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. കോടതി ഉത്തരവ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയതിലാണ് കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.

ഭൂരിഭാഗം സംസ്ഥാനങ്ങളും പരീക്ഷ നടത്തുകയും പ്രവേശന നടപടികള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യാന്‍ സൂപ്രീംകോടതി വിസമ്മതിച്ചത്. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യുന്നത് വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകില്ലെന്ന് കോടതി വ്യക്തമാക്കി.