ജനാധിപത്യം എന്തെന്ന് മോദിയെ പഠിപ്പിച്ച കോടതിക്ക് നന്ദി: രാഹുല്‍

Posted on: July 13, 2016 4:01 pm | Last updated: July 13, 2016 at 11:27 pm
SHARE

Rahul-Gandhi.ന്യൂഡല്‍ഹി: ജനാധിപത്യം എന്താണെന്ന് പ്രധാനമന്ത്രി മോദിയെ പഠിപ്പിച്ച കോടതിയോട് നന്ദിയുണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അരുണാചല്‍ പ്രദേശില്‍ കേന്ദ്രസര്‍ക്കാറിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പരിഹാസം.

മോദിക്കെതിരെ പരിഹാസവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും രംഗത്തെത്തി. ഇതില്‍ നിന്നും മോദി പാഠമുള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷ. ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്തുന്നത് മോദി നിര്‍ത്തലാക്കുന്ന് പ്രതീക്ഷിക്കുന്നതായും കെജരിവാള്‍ പറഞ്ഞു.

അരുണാചല്‍പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ചുവിട്ട കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടിയാണുണ്ടായത്. കേന്ദ്രസര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാമെന്നും വ്യക്തമാക്കി.