കാസര്‍ഗോഡ് നിന്ന് കാണാതായ റിസൈലയുടെ സന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചു

Posted on: July 12, 2016 10:33 am | Last updated: July 12, 2016 at 9:46 pm
SHARE

കാസര്‍കോട്: കാസര്‍കോട് നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ 17 പേരില്‍ ഒരാള്‍ വീട്ടുകാരുമായി ബന്ധപ്പെട്ടു. കാസര്‍കോട് പടന്നയില്‍ സ്വദേശി ഡോ. ഇജാസിന്റെ ഭാര്യ റിഫൈലയാണ് വീട്ടുകാരുമായി ബന്ധപ്പെട്ടത്. ഞായറാഴ്ച ഇന്റര്‍നെറ്റ് ഫോണ്‍ വഴിയാണ് റിഫൈല വീട്ടുകാരുമായി സംസാരിച്ചത്. താനും ഭര്‍ത്താവും സുരക്ഷിതരാണെന്നും ഉടന്‍ ജോലിയില്‍ പ്രവേശിക്കുമെന്നും റിഫൈല വീട്ടുകാരോട് പറഞ്ഞു. നാട്ടില്‍പ്രചരിക്കുന്ന കഥകള്‍ക്ക് അടിസ്ഥാനമില്ലെന്നും എന്നാല്‍ എവിടെയാണുള്ളതെന്ന് പറഞ്ഞിട്ടില്ല. സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഇവര്‍ എവിടെയാണുള്ളതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
സന്ദേശം വന്ന നമ്പറിലേക്ക് തിരികെ സന്ദേശം അയക്കാന്‍ പിതാവ് ശ്രമിച്ചെങ്കിലും നടന്നില്ല. തിരിച്ച് വിളിക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. വന്ന ശബ്ദ സന്ദേശങ്ങള്‍ അല്‍പസമയത്തിന് ശേഷം നഷ്ടപ്പെട്ടുപോകുന്നുവെന്നും റഫീലയുടെ പിതാവ് പറഞ്ഞു.

ശ്രീലങ്കയില്‍ ജോലിക്ക് പോകുന്നു എന്നാണ് ഇജാസും റിഹൈലയും വീട്ടുകാരോട് പറഞ്ഞിരിക്കുന്നത്. ചൈനയില്‍ നിന്ന് എം.ബി.ബി.എസ് പാസായിട്ടുണ്ട് ഇജാസ്. ഇജാസിനും റിഫൈലയ്ക്കുമൊപ്പം രണ്ടു വയസ്സുള്ള കുഞ്ഞമുണ്ട്. റിഹൈലയുടെ സന്ദേശം പൊലീസിന് കൈമാറിയതായി റിഫൈലയുടെ ബന്ധുക്കള്‍ പറഞ്ഞു. ഇജാസിന്റെ അനുജന്‍ എന്‍ജിനീയറിംഗ് ബിരുദധാരി ഷിഹാസ്, ഷിഹാസിന്റെ ഭാര്യ അജ്മല എന്നിവരേയും കാണാതായിട്ടുണ്ട്.