100 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കി: കാപെക്‌സിന്റെ എംഡി സ്ഥാനത്ത് നിന്ന് ആര്‍. ജയചന്ദ്രനെ മാറ്റി

Posted on: July 9, 2016 1:25 pm | Last updated: July 9, 2016 at 1:25 pm
SHARE

തിരുവനന്തപുരം: കശുവണ്ടി തൊഴിലാളി സഹകരണ സംഘമായ കാപെക്‌സിന്റെ എംഡി സ്ഥാനത്ത് നിന്ന് ആര്‍. ജയചന്ദ്രനെ മാറ്റി. കാപെക്‌സില്‍ അഴിമതിയുണ്‌ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് നടപടി. പകരം ആര്‍. രാജേഷിനെ പുതിയ എംഡിയായി നിയമിച്ചു. നിലവില്‍ ഓട്ടോകാസ്റ്റ് എംഡിയാണ് അദ്ദേഹം.

കഴിഞ്ഞ അഞ്ചുവര്‍ഷമായി കാപെക്‌സ് എംഡിയായിരുന്ന ജയചന്ദ്രന്‍ 100 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കി എന്ന ആരോപണമാണ് നേരിടുന്നത്. മാനദണ്ഡങ്ങള്‍ മറികടന്ന് ഗുണനിലവാരമില്ലാത്ത കശുവണ്ടി വാങ്ങിയതിന്റെ പേരിലും ജെഎംജെ എന്ന കമ്പനിക്ക് അനധികൃതമായി ടെണ്ടര്‍ അനുവദിച്ചതിന്റെ പേരിലും അഴിമതി ആരോപണം നേരിടുന്നുണ്ട്.