ഫൈനലില്‍ ക്രിസ്റ്റ്യാനോയുടെ ഭാഗ്യ റഫറി !

Posted on: July 9, 2016 5:56 am | Last updated: July 8, 2016 at 11:57 pm
SHARE

355698_1ലിയോണ്‍: വെയില്‍സ് ഫൈനല്‍ കാണാതെ പുറത്തായതോടെ യൂറോ കലാശപ്പോര് നിയന്ത്രിക്കാനുള്ള ഭാഗ്യം ഇംഗ്ലണ്ട് റഫറി മാര്‍ക് ക്ലാറ്റന്‍ബര്‍ഗിന്. റയല്‍മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നിയന്ത്രിച്ചതും വെംബ്ലിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ക്രിസ്റ്റല്‍പാലസും തമ്മില്‍ നടന്ന ഫൈനലും നിയന്ത്രിച്ചത് ക്ലാറ്റന്‍ബര്‍ഗാണ്. കരിയറില്‍ തുടരെ മൂന്നാം ഫൈനലാണ് ഇംഗ്ലീഷ് റഫറിയെ തേടിയെത്തിയിരിക്കുന്നത്.
പോര്‍ച്ചുഗലും ഫ്രാന്‍സും തമ്മിലാണ് യൂറോ ഫൈനല്‍. ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോയുടെ റയല്‍മാഡ്രിഡ് ജയിച്ചിരുന്നു. ക്ലാറ്റന്‍ബര്‍ഗ് നിയന്ത്രിക്കുന്ന ഫൈനല്‍ ക്രിസ്റ്റ്യാനോയുമായി ബന്ധമുള്ള ടീമിന് ജയം കൊണ്ടു വരുമോ എന്ന രസകരമായ ചര്‍ച്ച ഒരുഭാഗത്ത് നടക്കുന്നു. റയല്‍ തോല്‍പ്പിച്ച അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മുന്‍നിരക്കാരന്‍ അന്റോണിയന്‍ ഗ്രീസ്മാനാണ് ഫ്രാന്‍സിന്റെ പ്രമുഖന്‍. മാര്‍ക് ക്ലാറ്റന്‍ബര്‍ഗ് ഗ്രീസ്മാനെ സംബന്ധിച്ചിടത്തോളം നല്ല ഓര്‍മയല്ല സമ്മാനിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇംഗ്ലീഷ് റഫറി അനുവദിച്ച പെനാല്‍റ്റി ഗ്രീസ്മാന്‍ പാഴാക്കിയിരുന്നു.
എഫ് എ കപ്പില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് ചാമ്പ്യന്‍മാരായത്. ക്രിസ്റ്റ്യാനോയുടെ മുന്‍ ക്ലബ്ബ് !