കെ എസ് ആര്‍ ടി സിക്ക് രക്ഷാപാക്കേജ്

Posted on: July 8, 2016 11:48 am | Last updated: July 8, 2016 at 11:48 am

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ കടഭാരം കുറക്കാന്‍ പ്രത്യേക രക്ഷാപാക്കേജ് നടപ്പാക്കും. കൊച്ചി കേന്ദ്രമാക്കി ആയിരം സി.എന്‍.ജി ബസുകള്‍ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കും. ഇതിനായി അഞ്ഞൂറ് കോടി രൂപ വകയിരുത്തി. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങാതെ നല്‍കാന്‍ നടപടി സ്വീകരിക്കും. ആലപ്പുഴയില്‍ മൊബിലിറ്റി ഹബ്, റോഡ്, ജലഗതാഗതപദ്ധതികള്‍ സംയോജിപ്പിക്കും.

ടൂറിസം രംഗത്ത് 4 ലക്ഷം പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കും. ടൂറിസംമേഖലയില്‍ സ്വകാര്യനിക്ഷേപം വര്‍ധിപ്പിക്കും. ടൂറിസം കേന്ദ്രങ്ങളില്‍ അടിസ്ഥാനസൗകര്യവികസനത്തിന് 400 കോടി വകയിരുത്തിയതായും മന്ത്രി വ്യക്തമാക്കി.