മസ്ജിദുന്നബവി ആക്രമണത്തെ ഖത്വര്‍ അപലപിച്ചു

Posted on: July 7, 2016 7:26 pm | Last updated: July 7, 2016 at 7:26 pm
SHARE

Green 2ദോഹ: മദീനയിലെ മസ്ജിദുന്നബവിക്ക് സമീപമടക്കം സഊദി അറേബ്യയില്‍ കഴിഞ്ഞ ദിവസം നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ ഖത്വര്‍ അപലപിച്ചു. ഇത്തരം ക്രിമിനല്‍ നടപടികള്‍ എല്ലാതരം മാനവിക, ധാര്‍മിക, ഇസ്‌ലാമിക മൂല്യങ്ങള്‍ക്കും എതിരാണെന്ന് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
നിരപരാധികളായ ജനതക്കെതിരെ നടന്ന ഈ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായ സഊദിക്ക് ശാന്തിയും സ്ഥിരതയും ഉറപ്പുവരുത്താന്‍ എല്ലാ പിന്തുണയും നല്‍കുന്നു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായും പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സാധാരണജീവിതത്തിലേക്ക് മടങ്ങിവരാന്‍ ആശംസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.