ടാങ്കര്‍ ലോറി അപകടം; ചോര്‍ന്ന വിമാന ഇന്ധനത്തിന് തീപിടിച്ചു

Posted on: June 30, 2016 10:19 am | Last updated: June 30, 2016 at 1:49 pm
SHARE

TANKERമലപ്പുറം: താനൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ചോര്‍ന്ന ഇന്ധനത്തിന് തീപിടിച്ചു. സമീപത്തെ തോട്ടിലേക്ക് ഒഴുകിയ ഇന്ധനത്തിനാണ് തീപിടിച്ചത്. തീപിടിച്ചതിനെ തുടര്‍ന്ന് നിര്‍മ്മാണത്തിലിരുന്ന വീടിന്റെ ജനലുകളും വാതിലും കത്തി നശിച്ചു. കനാലിനരികില്‍ ഉണ്ടായിരുന്ന കാറും ബൈക്കിനും തീപ്പിടിച്ചു. ആര്‍ക്കും ആളപായമില്ല.

കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വിമാന ഇന്ധനം കൊണ്ടു പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. താനൂര്‍ പ്രിയ ടാക്കീസിന് സമീപം രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.