തിരഞ്ഞെടുപ്പില്‍ ട്രംപിനേക്കള്‍ ഹിലാരി ഭൂരിപക്ഷം നേടുമെന്ന്‌

Posted on: June 29, 2016 5:37 am | Last updated: June 29, 2016 at 12:39 am
SHARE

trumpവാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലാരി ക്ലിന്റന്‍ ഡൊണാള്‍ഡ് ട്രംപിനുമേല്‍ ഭൂരിപക്ഷം നേടുമെന്ന് രണ്ട് സര്‍വേ ഫലങ്ങള്‍. വാഷിംഗ്ടണ്‍ പോസ്റ്റ്- എ ബി സി ന്യൂസ് പോളില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്‍ന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 12 ശതമാനം അധിക വോട്ട് നേടുമെന്ന് പ്രവചിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്നു തന്നെ നടക്കുകയാണെങ്കില്‍ ഹിലാരിക്ക് വോട്ട് ചെയ്യുമെന്നാണ് 51 ശതമാനം അമേരിക്കക്കാരും പ്രതികരിച്ചത്. 39 ശതമാനം പേര്‍ ട്രംപിന് അനുകൂലമായി വോട്ടുചെയ്യുമെന്നും സര്‍വേ ഫലം പറയുന്നു. അതേ സമയം വാള്‍ സ്ട്രീറ്റ് ജേണലും എന്‍ ബി സി ന്യൂസും നടത്തിയ സര്‍വെയില്‍ 46 ശതമാനം പേര്‍ ഹിലാരിക്കും 41 ശതമാനം പേര്‍ ട്രംപിനും അനുകൂലമായി നിലകൊണ്ടു. ഈ വര്‍ഷം നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലാരിയും ട്രംപുമായാണ് പ്രധാന പോരാട്ടം നടക്കുക.
യു എസ് പ്രസിഡന്റ്