Connect with us

Kerala

സുധീരനെതിരെ എ-ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി

Published

|

Last Updated

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ എ-ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹനിശ്ചയ ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തതിനെ സുധീരന്‍ കഴിഞ്ഞ ദിവസം പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് ഇരു ഗ്രൂപ്പുകളും ഹൈക്കമാന്‍ഡിനെ സമീപിച്ചിരിക്കുന്നത്.

ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തിനല്ല സഹപ്രവര്‍ത്തകനായ അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹനിശ്ചയം എന്ന നിലക്കാട് ചടങ്ങില്‍ പങ്കെടുത്തതെന്നാണ് ഇരു നേതാക്കളും നല്‍കുന്ന വിശദീകരണം. പാര്‍ട്ടി ഐക്യം തകര്‍ക്കുന്ന പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നിലനില്‍ക്കുമ്പോള്‍ കെപിസിസി പ്രസിഡന്റ് തന്നെ അത് ലംഘിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.