ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കില്ല

Posted on: June 25, 2016 6:00 am | Last updated: June 25, 2016 at 12:22 am

land32തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില 30 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി വിവിധ പത്രങ്ങളില്‍ വന്നിട്ടുളള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അത്തരത്തില്‍ യാതൊരുവിധ തീരുമാനങ്ങളും സര്‍ക്കാര്‍ തലത്തില്‍ എടുത്തിട്ടില്ലെന്നും പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പ് മന്ത്രി ജി സുധാകരന്റെ ഓഫീസ് അറിയിച്ചു. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഉദ്യോഗസ്ഥതലത്തില്‍ നടന്നിട്ടുളള യോഗങ്ങളില്‍ അഴിമതി അവസാനിപ്പിച്ച് വരുമാന ചോര്‍ച്ച തടയുന്നതിനാവശ്യമായ നടപടികള്‍ കൈകൊള്ളാനാണ് മന്ത്രി തീരുമാനിച്ചത്.