Connect with us

Techno

 സോണി എക്‌സ്പീരിയ എക്‌സ് എ ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

സോണിയുടെ പുതിയ ഡ്യുവല്‍ സിം സ്മാര്‍ട് ഫോണ്‍ എക്‌സ്പീരിയ എക്‌സ് എ ഇന്ത്യന്‍ വിപണിയില്‍. ജൂണ്‍ മൂന്നാംവാരം വിപണിയിലെത്തിക്കുമെന്നാണ് ഈ മാസം ആദ്യത്തില്‍ ഫോണ്‍ പുറത്തിറക്കുമ്പോള്‍ കമ്പനി പ്രഖ്യാപിച്ചിരുന്നത്. ഈ വാഗ്ദാനം പാലിച്ചുകൊണ്ടാണ് സോണി പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ആമസോണ്‍ വഴിയും സോണിയുടെ റീട്ടെയില്‍ വഴിയും ഫോണ്‍ വാങ്ങാനാവും. 20,990 രൂപയാണ് ഫോണിന്റെ ഇന്ത്യയിലെ വില.

രണ്ട് ജിബി റാമും 16 ജിബി ഇന്റേര്‍ണല്‍ മെമ്മറിയുമാണ് ഫോണിനുള്ളത്. 200 ജിബി മെമ്മറി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ധിപ്പിക്കാം. 2 ജിഗാഹേര്‍ട്‌സ് മീഡിയടെക് 64 ബിറ്റ് ഹിലിയോ പി10 എംടി 6755 8എക്‌സ് ഒക്റ്റ പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്.

ആന്‍ഡ്രോയ്ഡ് മാര്‍ഷ് മാലോയില്‍ റണ്‍ ചെയ്യുന്ന ഫോണിന് 1280 X 720 പിക്‌സല്‍ എച്ച്ഡി റെസലൂഷനിലുള്ള കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ്. ആറ് ഇഞ്ചാണ് സ്‌ക്രീന്‍ വലിപ്പം. എൽഇഡി ഫ്ലാഷുള്ള 13 എംപിയുടെ സോണി ഐഎംഎക്സ്258 എഎഫ് ക്യാമറയാണ് ഫോണിലുള്ളത്. വൈഡ് ആംഗിൾ ലെൻസുള്ള 8 എം പി ക്യാമറയാണു മുൻപിൽ. സെൽഫി എടുക്കുവാനിത് സഹായകരമാകും.4ജി എല്‍ടിഇ, 3ജി, 2ജി, ജിപിഎസ്, വൈഫൈ, ബ്ലൂടൂത്ത്, എൻഎഫ്സി, തുടങ്ങിയ സൗകര്യങ്ങളും സോണി എക്സ്പീരിയ എക്സ്എ യിലുണ്ട്. അഡാപ്പിറ്റിവ് ചാർജിംഗ് ടെക്നോളേജിയുള്ള 2300 എംഎഎച്ച് ബാറ്ററിയാണു ഫോണിലുള്ളത്.

Latest