യൂറോ കപ്പ്: റുമാനിയ-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം സമനിലയില്‍

Posted on: June 15, 2016 11:46 pm | Last updated: June 15, 2016 at 11:46 pm
SHARE

fabien-schaer-switzerland-euro-1406പാരീസ്: യുറോ കപ്പില്‍ റുമാനിയ-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ബോഗ്ദന്‍ സ്റ്റാന്‍സു 18-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റുമാനിയക്കായി വല കുലുക്കിയപ്പോള്‍ രണ്്ടാം പകുതിയില്‍ 57-ാം മിനിറ്റില്‍ അഡ്മിര്‍ മെഹ്മദിയുടെ ബൂട്ടില്‍നിന്നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സമനില ഗോള്‍.

ആദ്യ മത്സരത്തില്‍ റുമാനിയ ഫ്രാന്‍സിനോടു പരാജയപ്പെട്ടിരുന്നു. എന്നാല്‍ അല്‍ബേനിയയെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ച ആത്മ വിശ്വാസത്തിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് കളത്തിലിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here