Connect with us

International

റമസാന്‍ ആദ്യ ആഴ്ചയില്‍ സിറിയയില്‍ 224 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ദമസ്‌കസ്: വിശുദ്ധ റമസാന്റെ ആദ്യ ആഴ്ചയില്‍ മാത്രം സിറിയയില്‍ കൊല്ലപ്പെട്ടത് 224 പേര്‍. സ്ത്രീകളും കുട്ടികളുമടക്കം സിറിയയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്‌ഫോടനത്തിലും വ്യോമാക്രമണത്തിലുമായാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ നിരീക്ഷണ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. സിറിയയുടെയും റഷ്യയുടെയും വ്യോമാക്രമണത്തിലാണ് അധിക പേരും കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. സിറയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ പുറത്താക്കാന്‍ ശ്രമിക്കുന്ന വിമതരെ തുരത്തുന്നതിനും ഇസില്‍ തീവ്രവാദികള്‍ക്കെതിരായ യുദ്ധത്തിലും റഷ്യ സിറിയന്‍ സൈന്യത്തൊടൊപ്പം പങ്കാളികളാകുന്നുണ്ട്.
റമസാന്‍ വ്രതം ആരംഭിച്ച ജൂണ്‍ ആറ് മുതല്‍ 12 വരെയുള്ള ദിവസങ്ങളിലായി 148 സ്വദേശികള്‍ കൊല്ലപ്പെട്ടു. 50 സ്ത്രീകളും 15 കുട്ടികളും കൊല്ലപ്പെട്ടവരില്‍ പെടുന്നു. ഹെലികോപ്ടറില്‍ നിന്ന് ബോംബ് വര്‍ഷിച്ചുള്ള സ്‌ഫോടനത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
സിറിയയിലെ വിമതരുടെയും ഇസിലിന്റെയും ഷെല്ലാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഇതേ സമയം തന്നെ മറ്റൊരിടത്ത് ഇസിലിന്റെ ആക്രമണത്തില്‍ ഒരാളും കൊല്ലപ്പെട്ടു.

Latest