താനെയില്‍ 26കാരിയായ നഴ്‌സ് കൂട്ടമാനഭംഗത്തിനിരയായി

Posted on: June 12, 2016 11:15 pm | Last updated: June 12, 2016 at 11:03 pm

rapeതാനെ: താനെയില്‍ 26കാരിയായ നഴ്‌സിനെ ഓട്ടോ ഡ്രൈവര്‍ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയായി. മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷമേ പീഡനം സംബന്ധിച്ച വിവരങ്ങള്‍ പറയാന്‍ സാധിക്കൂവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വിവാഹിതയായ യുവതി താനെയിലെ നൗപാദയിലെ നഴ്‌സിംഗ് ഹോമിലാണ് ജോലി ചെയ്യുന്നത്.

വെള്ളിയാഴ്ച രാത്രി എട്ടിന് ജോലി കഴിഞ്ഞ് വിട്ടിലേക്ക് മടങ്ങുന്നതിനാണ് ഓട്ടോറിക്ഷയില്‍ കയറിയത്. ഇന്ധനം നിറക്കാനായി ഡ്രൈവര്‍ ഓട്ടോറിക്ഷയുമായി സി എന്‍ ജി ബങ്കിലേക്ക് എത്തിയിരുന്നതായി പോലീസ് പറഞ്ഞു. സ്റ്റേഷന്‍ വിട്ടതിന് ശേഷം ഓട്ടോറിക്ഷയില്‍ രണ്ട് പേര്‍ കൂടി കയറി. യുവതിയോട് യാത്ര ഷെയര്‍ ചെയ്യാന്‍ പറഞ്ഞ ഡ്രൈവര്‍ ഇവര്‍ യുവതി സഞ്ചരിക്കുന്ന റൂട്ടിലേക്കാണെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞതിന് ശേഷം യുവതിയെ ക്ലോറോഫോം ഉപയോഗിച്ച് മയക്കിയതായി നൗപാദ പോലീസ് പറഞ്ഞു.
രാത്രി പത്തോടെ ബല്‍കുമിലെ ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ കാണപ്പെടുകയായിരുന്നു. ഇതുവഴി വന്ന ബൈക്ക് യാത്രികന്‍ മുഖാന്തരം ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെട്ട യുവതി ഭര്‍ത്താവുമൊന്നിച്ചാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് ട്രാഫിക് വകുപ്പുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടങ്ങി. നഗരത്തിലെ സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധന നടത്തുന്നുണ്ട്.