സിംബാവെക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം

Posted on: June 11, 2016 8:49 pm | Last updated: June 11, 2016 at 8:49 pm

lokesh.jpg.ഹരാരെ: സിംബാവെക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്റെ ജയം. ജയിക്കാന്‍ 169 റണ്‍സ് വേണ്ടിയിരുന്ന 42.3 ഓവറില്‍ ലക്ഷ്യം കണ്ടു. ലോകേഷ് രാഹുല്‍ സെഞ്ച്വറി നേടി. അമ്പാട്ടി റയാഡു പുറത്താകാതെ 62 റണ്‍സെടുത്തു. ഏഴ് റണ്‍സെടുത്ത കരുണ്‍ നായരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയരായ സിംബാവേ 49.5 ഓവറില്‍ 168 റണ്‍സിന് എല്ലാവരും പുറത്തായി 41 റണ്‍സെടുത്ത എല്‍ട്ടണ്‍ ചിഗുംബുരയാണ് സിംബാവെയുടെ ടോപ്‌സ്‌കോറര്‍. ഇന്ത്യക്കായി ജസ്പ്രീത് ബുംറ 9.5 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.