ജില്ലയിലെ ഡി വൈ എസ് പിമാര്‍ക്ക് സ്ഥലംമാറ്റം

Posted on: June 8, 2016 12:18 am | Last updated: June 7, 2016 at 10:19 pm
തോംസണ്‍ ജോസ്‌
തോംസണ്‍ ജോസ്‌

കാസര്‍കോട്: ജില്ലയില്‍ പോലീസ് തലപ്പത്ത് വന്‍തോതില്‍ അഴിച്ചുപണി നടക്കുന്നു. ഇവിടത്തെ മുഴുവന്‍ ഡി വൈ എസ് പിമാരെയും സി ഐമാരെയും സ്ഥലംമാറ്റുന്നതിനുള്ള നടപടികള്‍ആരംഭിച്ചു.
ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് വിവരം.
നിലവില്‍ ഡി സി ആര്‍ ബി ഡി വൈ എസ് പിയായ കെ ദാമോദരനെ കാസര്‍കോട് ക്രമസമാധാന ചുമതലയുള്ള ഡി വൈ എസ് പിയായി നിയമിക്കും. മലപ്പുറം വിജിലന്‍സില്‍ നിന്നു വി മധുസൂദനനെ കാഞ്ഞങ്ങാട്ടും നിയമിക്കും. മറ്റു സ്‌പെഷ്യല്‍ യൂണിറ്റുകളിലും മാറ്റമുണ്ടാകും. നിലവിലുള്ള ഏതാനും സി ഐ മാര്‍ക്ക് ഉടന്‍ സ്ഥാനക്കയറ്റമുണ്ടാകും. ഇക്കാര്യം കണക്കിലെടുത്തുകൊണ്ടായിരിക്കും ഡി വൈ എസ് പി മാരുടെ സ്ഥലംമാറ്റമെന്നാണ് സൂചന. ഇതിനിടെ കാസര്‍കോട് ജില്ലാ പൊലീസ് ചീഫായി തോംസണ്‍ ജോസിനെ വീണ്ടും നിയമിച്ചു. കാസര്‍കോട് എസ് പി ഡോ. എ ശ്രീനിവാസിനെ പാലക്കാട്ടേക്ക് സ്ഥലം മാറ്റി.
തോംസണ്‍ ജോസിന്റെ കാസര്‍കോട്ടേക്കുള്ള രണ്ടാം ഊഴമാണിത്. 2013 ജൂലായ് എട്ടുമുതല്‍ 2015 ഫെബ്രുവരി രണ്ടുവരെയായിരുന്നു അദ്ദേഹത്തിന്റെ കാസര്‍കോട്ടെ സേവനം. മണല്‍മാഫിയാസംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിന്റെ പേരിലാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഭരണം മാറിയ പശ്ചാത്തലത്തിലാണ് അദ്ദേഹം വീണ്ടും തിരിച്ചെത്തുന്നത്.
ജില്ലയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും എസ് ഐമാരെയും ഉടന്‍ സ്ഥലം മാറ്റും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതര ജില്ലകളിലേക്ക് സ്ഥലംമാറ്റം ലഭിച്ച പലരും നേരത്തെ ജോലി ചെയ്തിരുന്ന സ്‌റ്റേഷനുകളില്‍ തിരിച്ചെത്തില്ലെന്നാണ് സൂചന.