ശാഫി സഖാഫി മുണ്ടമ്പ്രയുടെ ചതുര്‍ദിന പ്രഭാഷണത്തിന് അന്തിമ രൂപമായി

Posted on: June 7, 2016 10:08 pm | Last updated: June 7, 2016 at 10:08 pm
SHARE
താമരശ്ശേരിയില്‍ നടക്കുന്ന ശാഫി സഖാഫി മുണ്ടമ്പ്രയുടെ ഖുര്‍ആന്‍ പ്രഭാഷണത്തിന്റെ സ്വാഗതസംഘം ഓഫീസ് സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദല്‍ അവേലം ഉദ്ഘാടനം ചെയ്യുന്നു.
താമരശ്ശേരിയില്‍ നടക്കുന്ന ശാഫി സഖാഫി മുണ്ടമ്പ്രയുടെ ഖുര്‍ആന്‍ പ്രഭാഷണത്തിന്റെ സ്വാഗതസംഘം ഓഫീസ് സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദല്‍ അവേലം ഉദ്ഘാടനം ചെയ്യുന്നു.

താമരശ്ശേരി: വിശ്വാസിയുടെ വിളവെടുപ്പുകാലം എന്ന ശീര്‍ശകത്തില്‍ കേരള മുസ്ലിംജമാഅത്ത് നടത്തുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി താമരശ്ശേരി സോണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ശാഫി സഖാഫി മുണ്ടമ്പ്രയുടെ ചതുര്‍ദിന പ്രഭാഷണത്തിന് അന്തിമ രൂപമായി. ഈമാസം 13 മുതല്‍ 16 വരെ രാവിലെ 9 മുതല്‍ ഉച്ചക്ക് 12 വരെ താമരശ്ശേരി വ്യാപാര ഭവനില്‍ നടക്കുന്ന പ്രഭാഷണത്തിന്റെ വിജയത്തിനായി പി കെ അബ്ദുല്‍ ഹമീദ് സഖാഫി ചെയര്‍മാനും ടി എം ജഅഫര്‍ സഖാഫി ജനറല്‍ കണ്‍വീനറും ബി സി ലുഖ്മാന്‍ ഹാജി ട്രഷററുമായി സ്വാഗതസംഘം രൂപീകരിച്ചു.
യോഗത്തില്‍ പി കെ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുനീര്‍ സഅദി പൂലോട്, മുഹമ്മദ് സഖാഫി കേളോത്ത്, സാബിത് അബ്ദുള്ള സഖാഫി, അബ്ദുല്‍ ഗഫൂര്‍ ബാഖവി പ്രസംഗിച്ചു. ശംസുദ്ദീന്‍ പെരുമ്പള്ളി സ്വാഗതവും മുഹമ്മദലി കാവുംപുറം നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഓഫീസ് സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദല്‍ അവേലം ഉദ്ഘാടനം ചെയ്തു. പി ടി അഹമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജഅഫര്‍ സഖാഫി അണ്ടോണ, സി കെ അബ്ദുല്‍ ഗഫൂര്‍ ബാഖവി, മുനീര്‍ സഅദി പൂലോട്, ബി സി ലുഖ്മാന്‍ ഹാജി, ശംസുദ്ദീന്‍ പെരുമ്പള്ളി, മുഹമ്മദലി കാവുംപുറം സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here