വട്ടിയൂര്‍ക്കാവില്‍ ടിഎന്‍ സീമയുടെ പരാജയം അന്വേഷിക്കാന്‍ സിപിഐഎം ഉപസമിതി

Posted on: June 7, 2016 2:31 pm | Last updated: June 7, 2016 at 2:31 pm

t n seemaതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ടി.എന്‍ സീമ തോല്‍ക്കാനുണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഐഎം ഉപസമിതിയെ നിയോഗിച്ചു. സംസ്ഥാന സമിതി അംഗം കോലിയക്കോട് കൃഷ്ണന്‍ നായര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് തോല്‍വിയെക്കുറിച്ച് പരിശോധിക്കുന്നത്.

നേരത്തെ തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാകമ്മിറ്റിയില്‍ സംഘടനപരമായ പാളീച്ചകളാണ് ടി.എന്‍ സീമ മൂന്നാംസ്ഥാനത്താകാന്‍ കാരണമെന്ന് വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാജയം അന്വേഷിക്കാന്‍ സമിതിയെ വെച്ചത്.