Connect with us

Kerala

സ്വര്‍ണ കടത്ത് കേസില്‍ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് ഹൈക്കോടതി ജഡ്ജി

Published

|

Last Updated

കൊച്ചി: മൂവാറ്റുപുഴ സ്വര്‍ണ കടത്ത് കേസിലെ പ്രതികള്‍ തനിക്ക് വന്‍തുക കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് ഹൈക്കോടതി ജഡ്ജി കെ.ടി.ശങ്കരന്റെ വെളിപ്പെടുത്തല്‍. കേസ് രാവിലെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോഴാണ് തുറന്ന കോടതിയില്‍ ജഡ്ജി കൈക്കൂലി വാഗ്ദാനം വെളിപ്പെടുത്തിയത്.

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന മൂവാറ്റുപുഴ സ്വദേശി ജാഫറും കുടുംബവും ഉള്‍പ്പടെ എട്ട് പ്രതികളുള്ള സ്വര്‍ണ കടത്ത് കേസാണിത്. കേസില്‍ അനുകൂല വിധിയുണ്ടാകാന്‍ ആദ്യ 25 ലക്ഷം രൂപയും വിധിവന്ന ശേഷം പറയുന്ന തുകയും നല്‍കാമെന്നാണ് പ്രതികള്‍ വാഗ്ദാനം ചെയ്തതെന്ന് ജഡ്ജി പറഞ്ഞു. അനുകൂലമായ വിധിയുണ്ടായാല്‍ ബാക്കി എത്ര തുക വേണമെങ്കിലും നല്‍കാമെന്നും കോഫെപാസ നിയമം ചുമത്തുന്നതില്‍ നിന്ന് ഒഴിവാക്കി കൊടുക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യമെന്നും ജ.ശങ്കരന്‍ പറഞ്ഞു.

ജസ്റ്റിസുമാരായ കെ.ടി.ശങ്കരന്‍, ഹരിപ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. കൈക്കൂലി വാഗ്ദാനം ലഭിച്ചുവെന്ന് അറിയിച്ച് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറുന്നതായും ജസ്റ്റീസ് കെ.ടി.ശങ്കരന്‍ പറഞ്ഞു. താന്‍ കേസില്‍നിന്ന് പിന്‍മാറുന്നതിന് സ്വീകരിച്ച തന്ത്രമാണോ ഇതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest