നേതൃമാറ്റം എന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നില്ലെന്ന് വിഎം സുധീരന്‍

Posted on: June 6, 2016 11:06 am | Last updated: June 6, 2016 at 8:33 pm
SHARE

vm sudheeranതിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃയോഗത്തില്‍ നേതൃമാറ്റം എന്ന ആവശ്യം ഉയര്‍ന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. കെപിസിസി യോഗവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണ്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ യോഗത്തില്‍ ആ ആവശ്യം ഉന്നയിച്ചിട്ടില്ല. ആരെയും വ്യക്തിപരമായി വിരല്‍ചൂണ്ടിക്കൊണ്ടുള്ള വിമര്‍ശനമല്ല എക്‌സിക്യൂട്ടീവില്‍ നടന്നത്. മാധ്യമങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. പരിസ്ഥിതിക്ക് ആഘാതം തട്ടാത്ത സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതെന്നും സുധീരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാനായി സുധീരന്‍ ഇന്ന് ദില്ലിയിലേക്ക് പോകും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. നേതൃത്വമാറ്റം വേണമെന്ന് ആവശ്യമുയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് സുധീരന്‍ വ്യക്തമാക്കി. തോല്‍വിയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്നും മദ്യനയത്തില്‍ പാര്‍ട്ടിയുടെ നിലപാടില്‍ പു:നപരിശോധന ഇല്ലെന്നും സുധീരന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കാന്‍ നാല് മേഖല സമിതികളെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നയ രേഖ തയ്യാറാക്കാന്‍ വിഡി സതീശന്‍ കണ്‍വീനറായി ഉപസമിതിയെയും ക്യാമ്പ് എക്‌സിക്യൂട്ടിവ് ചുമതലപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here