പി ശ്രീരാമകൃഷ്ണന്‍ നിയമസഭാ സ്പീക്കര്‍; ഒ രാജഗോപാലിന്റെ വോട്ട് എല്‍ഡിഎഫിന്‌

Posted on: June 3, 2016 9:05 am | Last updated: June 4, 2016 at 10:02 am

sreeramakrishnan

തിരുവനന്തപുരം: പൊന്നാനിയില്‍ നിന്നുള്ള സിപിഎം അംഗം പി ശ്രീരാമകൃഷ്ണനെ പതിനാലം നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുത്തു. ശ്രീരാമകൃഷ്ണന് 92 വോട്ടകളും യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച വിപി സജീന്ദ്രന് 46 വോട്ടുകളും നേടി. പ്രൊടൈം സ്പീക്കര്‍ എസ് ശര്‍മ്മക്ക് മുമ്പാകെ സത്യപ്രതിപജ്ഞ ചെയ്ത് അധികാരമേറ്റു. സഭയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ സ്പീക്കര്‍മാരില്‍ ഒരാളാണ് പി ശ്രീരാമകൃഷ്ണന്‍.

ബിജെപി അംഗം ഒ രാജഗോപാല്‍ പി ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തു. രാജഗോപാലിന്റെ വോട്ട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതുകൊണ്ടാണ് എല്‍ഡിഎഫിന് വോട്ട് ചെയ്തത്. ശ്രീരാമകൃഷ്ണന്‍ മാന്യനായ രാഷ്ട്രീയക്കാരനും തന്റെ സുഹൃത്തുമാണ്. അദ്ദേഹത്തിന്റെ പേര് രാമന്റേയും കൃഷ്ണന്റേയും പേരാണ്. അതോടൊപ്പം യുവാവാണ് എന്ന പരിഗണനയുമാണ് ശ്രീരാമകൃഷ്ണന് വോട്ട് ചെയ്യാന്‍ കാരണം.

രണ്ട് വോട്ടുകള്‍ ശ്രീരാമകൃഷ്ണന് അധികം ലഭിച്ചിട്ടുണ്ട്. അതില്‍ ഒന്ന് രാജഗോപാലിന്റേതാണെന്ന് വ്യക്തമായി. പിസി ജോര്‍ജിന്റെ വോട്ട് അസാധുവാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അതോടെ രണ്ടാമത്തെ വോട്ട് യുഡിഎഫ് പക്ഷത്ത് നിന്ന് ചോര്‍ന്നതാണെന്ന് വ്യക്തമായി. അത് ആരുടേതാണെന്ന അന്വേഷണത്തിലാണ് യുഡിഎഫ്. ബലാബലം നില്‍ക്കേണ്ട് സഭയില്‍ ആദ്യ ദിവസം തന്നെ വോട്ട് ചോര്‍ച്ചയുണ്ടായത് യുഡിഎഫ് ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

സ്പീക്കര്‍ തിരഞ്ഞെടുപ്പോടെ വെള്ളിയാഴ്ച്ച പിരിയുന്ന സഭ ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ 24ന് വീണ്ടും സമ്മേളിക്കും. ജൂലൈ എട്ടിന് ബജറ്റ് അവതരിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.