ജിഷയുടെ മരണം;ആരോപണങ്ങള്‍ നിഷേധിച്ച് പി പി തങ്കച്ചന്‍

Posted on: May 26, 2016 11:07 am | Last updated: June 4, 2016 at 11:15 am

pp thankachanപെരുമ്പാവൂര്‍: നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ താനാണെന്ന പ്രചരണം നട്ടാല്‍ കുരുക്കാത്ത നുണയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. ജിഷയുടെ കൊലപാതകത്തില്‍ തങ്കച്ചന് പങ്കുണ്ടെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകന്‍ ജോമാന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത് വാര്‍ത്തയായിരുന്നു. ഇതോടെയാണ് ആരോപണങ്ങള്‍ തള്ളി തങ്കച്ചന്‍ രംഗത്തുവന്നത്.

ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഉന്നയിച്ച പരാതിയിലെ ആരോപനങ്ങള്‍ എല്ലാം തെറ്റാണ്. ജിഷയുടെ അമ്മ രാജേശ്വരി തന്റെ വീട്ടില്‍ ജോലിക്ക് വന്നിരുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള നീച ശ്രമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഷയുടെ കൊലപാതകം നടന്ന ശേഷം അമ്മയെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. അപ്പോഴാണ് അവരെ ആദ്യമായി കാണുന്നത്. തനിക്ക് ഈ കുടുംബത്തെ അറിയില്ലെന്നും ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും പി.പി.തങ്കച്ചന്‍ പറഞ്ഞു.
പെരുമ്പാവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിയില്‍ ചിലര്‍ പകവീട്ടുകയാണ്. അഭയ കേസുമായി ബന്ധപ്പെട്ട് ജോമോന്റെ പ്രവര്‍ത്തനങ്ങള്‍ ഏങ്ങനെയായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നും തനിക്കെതിരേ ഇത്തരം ആരോപണം ഉയരുന്നത് ജീവിതത്തില്‍ ആദ്യമാണെന്നും തങ്കച്ചന്‍ പറഞ്ഞു.