Connect with us

Sports

ദേശീയ യൂത്ത് അത്‌ലറ്റിക്‌സ്: അനുമോള്‍ തമ്പിക്ക് ദേശിയ റെക്കോഡോടെ സ്വര്‍ണം

Published

|

Last Updated

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ ആരംഭിച്ച പതിമൂന്നാമത് ദേശീയ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റെക്കോഡോടെ കേരളത്തിന് ആദ്യസ്വര്‍ണം. വനിതകളുടെ 3,000 മീറ്റര്‍ ഓട്ടത്തില്‍ അനുമോള്‍ തമ്പിയാണ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ സ്വര്‍ണം റെക്കോര്‍ഡ് തിളക്കത്തോടെ കരസ്ഥമാക്കിയിരിക്കുന്നത്. 10 മിനിറ്റ് 0.22 സെക്കന്‍ഡിലാണ് അനുമോള്‍ ഫിനിഷ് ചെയ്തത്.

ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയാണ് അനുമോള്‍. കഴിഞ്ഞ വര്‍ഷം നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. 2014ലെ ജൂനിയര്‍ നാഷണല്‍ മീറ്റില്‍ വെള്ളിമെഡലും ദോഹയില്‍ നടന്ന യൂത്ത് ഏഷ്യന്‍ മീറ്റില്‍ വെങ്കലവും നേടി തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

ഇതാദ്യമായാണ് ദേശീയ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് കേരളം വേദിയാകുന്നത്. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുളള 620ല്‍ പരം കായിക താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.