വെള്ളിയാഴ്ച്ച എല്‍ഡിഎഫ് പ്രതിഷേധ ദിനം ആചരിക്കും

Posted on: May 24, 2016 5:57 pm | Last updated: May 24, 2016 at 5:57 pm
SHARE

vaikkam viswanതിരുവനന്തപുരം: ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന അക്രമത്തില്‍ പ്രതിഷേധിച്ച് 27ന് സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം നേടിയ ശേഷം സംസ്ഥാനത്ത് ബിജെപി വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. ധര്‍മ്മടത്ത് ഒരു എല്‍ഡിഎഫ് പ്രവര്‍ത്തകനെ കൊലപ്പെടുത്തി. കാഞ്ഞങ്ങാട് എംഎല്‍എ പോലും അക്രമിക്കപ്പെട്ടു.

സംസ്ഥാനത്ത് വ്യാപകമായി അക്രമം നടത്തിയ ശേഷം ഇടതുപക്ഷം അക്രമം നടത്തുന്നു എന്നാരോപിച്ച് ഡല്‍ഹിയില്‍ എകെജി ഭവന്‍ അക്രമിച്ചു. ഇടത് മുന്നണി പ്രവര്‍ത്തകരെ തെരുവില്‍ നേരിടുമെന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറയുന്നത്. യുഡിഎഫ് ഇതിന് മൗനമായി പ്രോത്സാഹിപ്പിക്കുകയാണെന്നും വൈക്കം വിശ്വന്‍ ആരോപിച്ചു.