പിണറായിയെ കാന്തപുരം സന്ദര്‍ശിച്ചു

Posted on: May 21, 2016 7:30 pm | Last updated: May 22, 2016 at 10:44 am

KANTHAPURAM PINARAYIതിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സന്ദര്‍ശിച്ചു. പുതിയ മുഖ്യമന്ത്രിയെ അഭിനന്ദിച്ച കാന്തപുരം, മികച്ച ഭരണം കാഴ്ചവെക്കാന്‍ കഴിയട്ടെയെന്ന് ആശംസിച്ചു. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരായ ചെറുത്തുനില്‍പ്പാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് കാന്തപുരം പറഞ്ഞു. കൂടിക്കാഴ്ച്ചയില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു.