വിഎസിനെ മുഖ്യമന്ത്രിയാക്കാത്തത് നീതികേടെന്ന് പിസി ജോര്‍ജ്‌

Posted on: May 21, 2016 2:23 pm | Last updated: May 22, 2016 at 1:12 pm

കോട്ടയം: വിഎസിനെ മുഖ്യമന്ത്രിയാക്കാത്തത് നീതികേടെന്ന് പിസി ജോര്‍ജ്. ഇടതുപക്ഷത്തിന് വോട്ടുചെയ്തവരോടുള്ള മാന്യമായ പരിഗണനയല്ല കാണിച്ചതെന്നും പിസി ജോര്‍ജ് പറഞ്ഞു. വിഎസ് മത്സരിച്ചില്ലെങ്കില്‍ ഗതി ഇതാകുമായിരുന്നില്ലെന്ന് പിസി ജോര്‍ജ്ജ് കോട്ടയത്തു പറഞ്ഞു.വിഎസ് മുഖ്യമന്ത്രിയായാല്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന് പിസി ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ചതുഷ്‌കോണ മത്സരം നടന്ന പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച പിസി ജോര്‍ജ് മികച്ച വിജയം നേടിയിരുന്നു.നിലവിലെ എംഎല്‍എ അതേ മണ്ഡലത്തില്‍ മൂന്ന് മുന്നണികളോടും ഒരേസമയം പോരാടുന്ന ഒരേയൊരു മണ്ഡലമെന്ന നിലയിലാണ് ഇവിടുത്തെ ചുതുഷ്‌കോണ മത്സരം കേരളത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. മാത്രമല്ല 17 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച കേരളത്തിലെ ആദ്യ മണ്ഡലവും പൂഞ്ഞാറാണ്. 27821 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിസി ജോര്‍ജ് ജയിച്ചത്.