ജയലളിതയുടെ സത്യപ്രതിജ്ഞ 23ന്

Posted on: May 20, 2016 2:39 pm | Last updated: May 20, 2016 at 2:39 pm

jayalalithaചെന്നൈ: തമിഴ്‌നാട്ടില്‍  ജയലളിതയെ എഐഎഡിഎംകെ പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കും. വെള്ളിയാഴ്ച വൈകിട്ട് വിളിച്ചുചേര്‍ത്തിരിക്കുന്ന എംഎല്‍എമാരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും. വൈകിട്ട് അഞ്ചിന് പാര്‍ട്ടി ആസ്ഥാനത്താണ് യോഗമെന്ന് ജയലളിത പ്രസ്താവനയില്‍ അറിയിച്ചു. ഇതോടെ തമിഴ്‌നാട് മുഖ്യമന്ത്രിയായി ആറാംതവണയും ജയലളിത സ്ഥാനമേല്‍ക്കുമെന്ന് ഉറപ്പായി.

മുഖ്യമന്ത്രിയായി ജയലളിത ഈ മാസം 23 ന് സത്യപ്രതിജ്ഞ ചെയ്യും. . കഴിഞ്ഞ മന്ത്രിസഭയിലെ ഭൂരിപക്ഷം മന്ത്രിമാരെയും ജയലളിത ഇത്തവണയും നിലനിര്‍ത്തിയേക്കും. 234 അംഗ നിയസമസഭയില്‍ 130 സീറ്റ് നേടിയാണ് എഐഎഡിഎംകെ ഭരണം പിടിച്ചത്.