ഫാദര്‍ ടോം ഉഴുന്നാലില്‍ സുരക്ഷിതനെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Posted on: May 18, 2016 11:01 am | Last updated: May 18, 2016 at 2:06 pm

FR TOMതിരുവനന്തപുരം: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാല്‍ (56) സുരക്ഷിതനാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഉഴുന്നാലിനെ മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി വരികയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഉഴുന്നാലിനെ ഉടന്‍ മോചിപ്പിക്കുമെന്ന് ജര്‍മന്‍ പത്രമായ ബില്‍ഡ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡുകാരനും ദക്ഷിണ അറേബ്യന്‍ ബിഷപ്പുമായ പോള്‍ ഹിന്‍ഡറുമായി പത്രം നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിവായത്.

മാര്‍ച്ച് നാലിനാണ് യെമനിലെ വൃദ്ധസദനത്തില്‍ കയറി ഭീകരര്‍ കന്യാസ്ത്രീ അടക്കം പതിനഞ്ചു പേരെ കൊലപ്പെടുത്തുകയും ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോകുകയും ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു.