മുഖ്യമന്ത്രി ആരാകുമെന്ന് ഫലം വന്ന ശേഷം കൂട്ടായി തീരുമാനിക്കും: സീതറാം യെച്ചൂരി

Posted on: May 17, 2016 8:54 pm | Last updated: May 17, 2016 at 8:54 pm

ന്യൂഡല്‍ഹി; സംസ്ഥാനത്ത് ഇടത് തരംഗമുണ്ടാകുമെന്ന അഭിപ്രായ സര്‍വേകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ചകള്‍ സജീവമായി. എല്‍ ഡി എഫ് കേരളത്തില്‍ അധികാരത്തില്‍ എത്തുമെന്നും മുഖ്യമന്ത്രി ആരാകുമെന്ന് ഫലം വന്ന ശേഷം കൂട്ടായി തീരുമാനിക്കുമെന്നും സി പി ഐ എം ജനറല്‍ സെക്രെടറി സീതാറാം യെച്ചൂരി പറഞ്ഞു. ചര്‍ച്ചകള്‍ക്കായി യെച്ചൂരിയടക്കമുള്ള കേന്ദ്ര നേതാക്കള്‍ വെള്ളിയാഴ്ച കേരളത്തില്‍ എത്തും. 85ല്‍ കുറയാതെ സീറ്റുകള്‍ ലഭിക്കുമെന്നും ബംഗാളില്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തെറ്റിച്ച് ഇടതു മുന്നണി കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നും പി ബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.