Connect with us

Gulf

ആന്‍ഡ്രോയ്ഡ് എന്‍ വരുന്നു

Published

|

Last Updated

ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പ് വരുന്നു. പുതുമകള്‍ നിറഞ്ഞ ആന്‍ഡ്രോയ്ഡ് N ന്റെ ആദ്യ പതിപ്പ് ഡെവലപ്പര്‍മാര്‍ക്കായി ഗൂഗിള്‍ പുറത്തിറക്കി.
ആന്‍ഡ്രോയ്ഡ് എന്നിലെ ഒരു വലിയ മാറ്റം മള്‍ട്ടിവിന്‍ഡോ ഓപ്ഷന്‍ ആണ്. ഒരേ സമയത്ത് രണ്ട് ആപ്പുകള്‍ സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. ഇടതും വലതുമായോ മുകളിലും താഴെയുമായോ രണ്ട് ആപ്പുകളെ ഇങ്ങനെ സ്‌ക്രീനില്‍ ഒതുക്കും. 2012ല്‍ ഇറങ്ങിയ വിന്‍ഡോസ് എട്ടിലും ആപ്പിളിന്റെ iOS ഒമ്പതിലും ഈ മോഡുണ്ട്.
രാത്രി ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ആ നീല വെളിച്ചം തൊട്ടടുത്തുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. ആന്‍ഡ്രോയ്ഡ് N ലെ നൈറ്റ് മോഡില്‍ നീല വെളിച്ചം കുറക്കാം. രാത്രി ഇങ്ങനെ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഐക്കണ്‍, ടെക്സ്റ്റ് എന്നിവയുടെ വലിപ്പം എളുപ്പത്തില്‍ കൂട്ടാന്‍ ആന്‍ഡ്രോയ്ഡ്് N ല്‍ സാധിക്കും.
ഉപയോക്താക്കളുടെ നിരന്തരമായ ബാറ്ററി പ്രശനം ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിഞ്ഞു എന്നാണു ഗൂഗിളിന്റെ അവകാശവാദം. Doze എന്ന പുതിയ സംവിധാനം വഴി ഫോണ്‍ സ്‌ക്രീന്‍ ഓണ്‍ അല്ലാത്ത സമയത്തും ഫോണ്‍ അനങ്ങാത്ത സമയത്തും ഫോണിന്റെ ബാറ്ററി അധികം ചെലവാകാത്ത രീതിയിലാക്കാന്‍ സാധിക്കും.
അപ്പുകള്‍ ഇന്‍സ്റ്റാള്‍/അപ്‌ഡേറ്റ് ചെയ്യുന്ന സ്പീഡ് മെച്ചപ്പെടുത്താന്‍ കഴിയുന്ന Java Android RunTime (Art) ആന്‍ഡ്രോയ്ഡ് ചല്‍ അടങ്ങിയിരിക്കുന്നു. നിങ്ങള്‍ക്ക് നെക്‌സസ് ഫോണ്‍/ടാബ് ഉണ്ടെങ്കില്‍ ആന്‍ഡ്രോയ്ഡ്് ച പരീക്ഷിക്കാം.
https://www.google.com/android/beta എന്ന ലിങ്ക് സന്ദര്‍ശിക്കുക. ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരിച്ച് പഴയ പതിപ്പായ മാര്‍ഷ്‌മെല്ലോയിലേക്ക് അനായാസം തിരിച്ച് പോകാനും സാധിക്കും. നെക്‌സസ് അല്ലാത്ത ഫോണ്‍/ടാബ് ടാബ് ഉടമകള്‍ക്ക് ഔദ്യാഗികമായി ആന്‍ഡ്രോയ്ഡ്് ച ലഭിക്കാന്‍ അടുത്ത വര്‍ഷംവരെ കാത്തിരിക്കേണ്ടിവരും.