സി.പി. മുഹമ്മദിനെതിരെ വോട്ടിനു കോഴ ആരോപണത്തില്‍ പോലീസ് കേസെടുത്തു

Posted on: May 17, 2016 7:05 pm | Last updated: May 18, 2016 at 11:02 am

cp muhammedചെര്‍പ്പുളശ്ശേരി: പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി.പി. മുഹമ്മദിനെതിരെ വോട്ടിനു കോഴ ആരോപണത്തില്‍ പോലീസ് കേസെടുത്തു. ആരോപണത്തില്‍ കേസെടുക്കാന്‍ പോലീസ് കോടതിയുടെ അനുമതി തേടിയിരുന്നു. പട്ടാമ്പി മണ്ഡലം എല്‍ഡിഎഫ് കണ്‍വീനറാണ് പരാതി നല്‍കിയത്. സി.പി. മുഹമ്മദ് വോട്ടര്‍ക്ക് പണം നല്‍കുന്ന വീഡിയോ ദൃശ്യം സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് സംഭവം വിവാദമാകുകയും ചെയ്തു.

സംഭവത്തില്‍ കേസെടുക്കാന്‍ കോടതിയുടെ അനുമതി വേണ്ടിയിരുന്നു. വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് കേസെടുക്കാന്‍ കോടതി അനുമതി നല്‍കിയത്.