ഇവ തിരിച്ചറിയല്‍ രേഖകള്‍

Posted on: May 16, 2016 4:40 am | Last updated: May 16, 2016 at 9:03 pm
SHARE

identityബി എല്‍ ഒയില്‍ നിന്ന് കിട്ടിയ ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ് മാത്രം ഉപയോഗിച്ച് വോട്ട് ചെയ്യാം. ഇത് കിട്ടിയില്ലെങ്കില്‍ ഫോട്ടോ പതിച്ച തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം.
അതുമല്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള 11 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലുമൊന്ന് ഹാജരാക്കാം. ഇവക്കൊപ്പം സത്യപ്രസ്താവന നല്‍കണം. പ്രസ്താവനയുടെ പകര്‍പ്പുകള്‍ ബി എല്‍ ഒമാര്‍ നല്‍കും.
പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, കേന്ദ്ര/സംസ്ഥാന സര്‍ക്കാറുകളും പൊതുമേഖലാ സ്ഥാപനങ്ങളും പബ്ലിക് ലിമിറ്റഡ് കമ്പനികളും ജീവനക്കാര്‍ക്ക് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, സഹകരണ ബേങ്കുകള്‍ ഒഴികെയുള്ള ബേങ്കുകളുടെയും പോസ്റ്റ് ഓഫീസിലെയും ഫോട്ടോ പതിച്ച പാസ്ബുക്ക്, ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ സ്മാര്‍ട്ട് കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതിയുടെ ഫോട്ടോ പതിച്ച തൊഴില്‍ കാര്‍ഡ്, തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് എന്നിവ ഉപയോഗിക്കാം.