കോഴിക്കോട്: വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെകെ രമക്കെതിരെ നടന്ന കൈയ്യേറ്റം നാടകമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ മെമ്പര്‍ പിണറായി വിജയന്‍. കേരളത്തില്‍ എല്‍ഡിഎഫിന്റെ വിജയം സുനിശ്ചിതമായതോടെ അതിന്റെ മാറ്റ് കുറക്കാനും ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും ബിജെപിയും യുഡിഎഫും ശ്രമിക്കുകയാണെന്നും പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
യുഡിഎഫ്-എന്‍ഡിഎ നീക്കുപോക്ക് നേരത്തെ നിലവിലുണ്ട്. അവസാന നിമിഷം ചില മണ്ഡലങ്ങള്‍ തിരഞ്ഞെടുത്ത് കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നതായും പിണറായി ആരോപിക്കുന്നു. കെകെ രമ അക്രമിക്കപ്പെട്ടു എന്ന കള്ളക്കഥ പരത്താന്‍ സംസ്ഥാന മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നത് അപഹാസ്യമാണ്. യുഡിഎഫിന്റെ പരാജയ ഭീതിയാണ് ഇതിന് പിന്നിലെന്നും പിണറായി പറഞ്ഞു.