പരാജയ ഭീതിയില്‍ സി.പി.എം അക്രമം അഴിച്ചുവിടുന്നു:സുധീരന്‍

Posted on: May 15, 2016 2:21 pm | Last updated: May 15, 2016 at 2:21 pm
SHARE

VM SUDHEERANതിരുവനന്തപുരം: പരാജയ ഭീതിയില്‍ സംസ്ഥാനത്ത് സി.പി.എം അക്രമം അഴിച്ചുവിടുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. തെരഞ്ഞെടുപ്പ് കമീഷന്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം അക്രമ രാഷ്ട്രീയത്തിനും ബി.ജെ.പി വര്‍ഗീയതക്കുമെതിരെ ജനം വിധിയെഴുതും. യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തവണത്തേതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ യു.ഡി.എഫിന് ലഭിക്കുമെന്നും സുധീരന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു