രാഹുല്‍ ദ്രാവിഡിന് ബിസിസിഐ പ്രതിഫലമായി നല്‍കിയത് 2.62 കോടി രൂപ

Posted on: May 13, 2016 8:16 pm | Last updated: May 13, 2016 at 8:16 pm
SHARE

dravidമുംബൈ: ഇന്ത്യന്‍ യുവ ക്രിക്കറ്റ് ടീമുകളുടെ പരിശീലകനായ മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന് ബിസിസിഐ പ്രതിഫലമായി നല്‍കിയത് 2.62 കോടി രൂപ. ബിസിസിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയ പ്രതിഫല കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പ്രതിഫലത്തിന്റെ രണ്ടാംഘട്ടം ദ്രാവിഡിന് ഏപ്രില്‍ രണ്ടിനു കൈമാറിയതായും സൈറ്റ് വ്യക്തമാക്കുന്നു.

ബിസിസിഐയില്‍ നിന്നും 25 ലക്ഷത്തിലധികം രൂപ പ്രതിഫലം പറ്റിയവരുടെ കണക്കുകളാണ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. കമന്ററി പ്രതിഫലമായി സുനില്‍ ഗവാസ്‌കര്‍ 90 ലക്ഷവും എല്‍. ശിവരാമകൃഷണന്‍ 26 ലക്ഷ രൂപയും പ്രതിഫലം പറ്റിയതായും സൈറ്റില്‍ പറയുന്നു. 2015 ജനുവരി മുതല്‍ ഈവര്‍ഷം മാര്‍ച്ച് വരെയുള്ള കാലയളവിലാണ് ഇരുവരും ഇത്രയും രൂപ പ്രതിഫലം പറ്റിയത്.