മോഹന്‍ലാലല്ല അമിതാഭ് ബച്ചന്‍ വന്നാലും പത്തനാപുരത്ത് ബിജെപി ജയിക്കുമെന്ന് ഭീമന്‍ രഘു

Posted on: May 13, 2016 12:43 pm | Last updated: May 13, 2016 at 12:43 pm
SHARE

bheeman-raghu.jpg.image.784.410പത്തനാപുരം; പത്തനാപുരത്ത് നടന്‍ മോഹന്‍ലാല്‍ ഇടതു സ്ഥാനാര്‍ത്ഥി ഗണേഷ് കുമാറിനു വേണ്ടി പ്രചാരണത്തിനിറങ്ങിയതിനെ പരിഹസിച്ച് നടന്‍ ഭീമന്‍ രഘു രംഗത്ത്. മോഹന്‍ലാലല്ല അമിതാഭ് ബച്ചന്‍ വന്നാലും പത്തനാപുരത്ത് താന്‍ ജയിക്കുമെന്ന് ഭീമന്‍ രഘു പറഞ്ഞു. മോഹന്‍ലിനെ പോലെയുളളവരല്ല ഇവിടുത്തെ ജനങ്ങളാണ് വോട്ട് ചെയ്യുന്നതെന്നും ഭീമന്‍ രഘു പറഞ്ഞു. മോഹന്‍ലാല്‍ വന്നതില്‍ തനിക്ക് യാതോരു പരിഭവവും ഇല്ലെന്നും ഭീമന്‍ രഘു പ്രതികരിച്ചു.

താരങ്ങള്‍ പത്തനാപുരത്ത് പ്രചാരണത്തിനിറങ്ങുന്നതില്‍ പ്രതിഷേധിച്ച് സലിം കുമാര്‍ അമ്മയില്‍ നിന്ന് രാജി വെച്ചിരുന്നു.താരങ്ങള്‍ പരസ്പരം മത്സരിക്കുന്നയിടങ്ങളില്‍ പക്ഷം പിടിക്കരുതെന്ന നിര്‍ദേശം അമ്മ നല്‍കിയിരുന്നു. ഈ നിര്‍ദേശം ലംഘിച്ചാണ് സലിം കുമാര്‍ രാജി വെച്ചത്.