രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 11 ന്‌

Posted on: May 12, 2016 11:25 pm | Last updated: May 12, 2016 at 11:25 pm
SHARE

rajya-sabha_2ന്യൂഡല്‍ഹി: വിവാദ മദ്യ വ്യവസായി വിജയ് മല്യയുടേതടക്കം ഒഴിവുവരുന്ന 57 രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 11 ന് നടക്കും. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. 15 സംസ്ഥാനങ്ങളില്‍നിന്നാണ് 55 അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. 14 സീറ്റുകള്‍ വീതം ബിജെപിക്കും കോണ്‍ഗ്രസിനും അവകാശപ്പെട്ടതാണ്. ബിഎസ്പിയുടേതാണ് ആറു സീറ്റുകള്‍. ജെഡിയുവിന് അഞ്ചും എസ്പിക്കും ബിജു ജനതാദളിനും എഐഎഡിഎംകെയ്ക്കും മൂന്നു വീതം സീറ്റുകളുമാണുള്ളത്. ഡിഎംകെ, എന്‍സിപി, ടിഡിപി എന്നീ കക്ഷികള്‍ക്ക് രണ്ടംഗങ്ങളും ശിവസേനയ്ക്ക് ഒരംഗവുമാണ് ഉള്ളത്.