ട്രെയ്‌നില്‍ നിന്ന് കാണാതായ മലയാളി വീട്ടമ്മയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

Posted on: May 12, 2016 3:15 pm | Last updated: May 12, 2016 at 4:42 pm
SHARE

ajithaഉഡുപ്പി: മുംബൈയില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രക്കിടെ ട്രെയ്‌നില്‍ നിന്നും കാണാതായ മലയാളി വീട്ടമ്മയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. തൃശൂര്‍ കിള്ളിമംഗലം സ്വദേശി അജിതയാണ് മരിച്ചത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് ഇവരെ കാണാതായത്. മംഗലാപുരം ബാര്‍ക്കൂരിനും ഉഡുപ്പിക്കും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്.കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗത്തിന് ഇരയായതായും സംശയിക്കുന്നു. പോലീസ് അന്വേഷണം തുടങ്ങി. ബന്ധുക്കള്‍ ഉഡുപ്പിയിലേക്ക് തിരിച്ചു.