എസ് എസ് എഫ് ഡല്‍ഹി സോണിന് പുതിയ നേതൃത്വം

Posted on: May 11, 2016 11:32 pm | Last updated: May 11, 2016 at 11:32 pm

ന്യൂഡല്‍ഹി: എസ് എസ് എഫ് ഡല്‍ഹി സോണ്‍ ഘടകത്തിന്റെ വാര്‍ഷിക കൗണ്‍സില്‍ ഡല്‍ഹി മര്‍കസില്‍ സമാപിച്ചു. കൗണ്‍സില്‍ നടപടികള്‍ക്ക് ഖാദര്‍ നൂറാനി നരിക്കോട് നേതൃത്വം നല്‍കി. ജന. സെക്രട്ടറി അഫ്‌സല്‍ മൂസ റിപ്പോര്‍ട്ട് അവതിരിപ്പിച്ചു. പുതിയ സോണ്‍ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് നിയാസ് സഖാഫി (ഡല്‍ഹി മര്‍കസ്) ജന. സെക്രട്ടറി ശമീര്‍ നൂറാനി (ജെ എന്‍ യു) ‘ട്രഷറര്‍ ഫവാസ് പൂനൂര്‍
( ഡല്‍ഹി സ്‌കൂള്‍ ഓഫ് സൈക്കോളജി) വൈസ് പ്രസിഡന്റ് അബ്ദുര്‍റഊഫ് നൂറാനി( ജാമിഅ മില്ലിയ) ജാഫര്‍ സഖാഫി (ജാമിഅ ഹംദര്‍ദ്) ജോയിന്റ് സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ കെ സി (അംബേദ്കര്‍ സര്‍വകലാശാല), ശിഹാസ് അബ്ദുല്‍ റസാഖ് (ജാമിഅ മില്ലിയ), മീഡിയ കോഡിനേറ്റര്‍ ശാഫി കരുമ്പില്‍ ( ജാമിഅ മില്ലിയ) ഇര്‍ഷാദ് ഇബ്‌റാഹീം നരിക്കോട്( ഡല്‍ഹി യൂനിവേഴ്‌സിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.
ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നടന്ന ഫെയര്‍വെല്‍ പ്രോഗ്രാം ഖാദര്‍ നൂറാനി നരിക്കോട് ഉദ്ഘാടനം ചെയ്തു. അഫ്‌സല്‍ മൂസ ഉനൈസ് നൂറാനി വെന്നിയൂര്‍, ഷാഹുല്‍ ഹമീദ് നൂറാനി, അബ്ദുര്‍റഹീം, തുടങ്ങിയവര്‍ സംസാരിച്ചു