തേനീച്ച ചികിത്സ: വ്യാപാരി മരിച്ച സംഭവത്തില്‍ ചികിത്സകന്‍ അറസ്റ്റില്‍

Posted on: May 11, 2016 9:31 am | Last updated: May 11, 2016 at 9:31 am

rajuതൊടുപുഴ: തേനീച്ചയെക്കൊണ്ട് കുത്തിക്കുന്ന ചികിത്സക്ക് വിധേയനായ വ്യാപാരി മരിച്ച സംഭവത്തില്‍ ചികിത്സാലയം നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്തു. കാഞ്ചിയാര്‍ പഞ്ചായത്തിലെ കോഴിമലയില്‍ തേനീച്ച ചികിത്സാ കേന്ദ്രം നടത്തിവന്നിരുന്ന തുുവയലില്‍ രാജു(49)വാണ് അറസ്റ്റിലായത്. നെടുങ്കം നോവല്‍റ്റീസ് ഫാഷന്‍സ് ഉടമ മൈനര്‍സിറ്റി ചെറ്റയില്‍ ടോമി വര്‍ഗീസ് (47) മരിച്ച സംഭവത്തിലാണ് അറസ്റ്റ്.
ടോമിയുടെ ഇരുകാലുകളിലെയും വേദന മാറാത്തതിനെ തുടര്‍ന്ന് നിരവധി ആശുപത്രികളില്‍ ചികിത്സക്ക് ശേഷമാണ് കഴിഞ്ഞ മാസം രാജുവിന്റെ ചികിത്സാ കേന്ദ്രത്തില്‍ എത്തിയത്. തേനീച്ചയെ ശരീരത്തില്‍ കുത്തിച്ചു നടത്തുന്ന ചികിത്സ സംബന്ധിച്ച ക്ലാസില്‍ പങ്കെടുത്തു. 24 ന് വീണ്ടുമെത്തി ഇരുകാലുകളിലും തേനീച്ചയെക്കൊണ്ട് കുത്തിച്ച് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ടോമിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ബോധരഹിതനായി വീഴുകയും ചെയ്തു. തുടര്‍ന്ന് രാജുവിന്റെ നേതൃത്വത്തില്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണമടയുകയായിരുന്നു. ടോമിയുടെ ഭാര്യാസഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സി ഐ. ബി ഹരികുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ രാജുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രാജു