Connect with us

Gulf

മൂന്ന് മാസംകൊണ്ട് ആര്‍ ടി എ കാള്‍ സെന്ററിലേക്ക് വിളിച്ചത് അഞ്ച് ലക്ഷത്തിലേറെ പേര്‍

Published

|

Last Updated

ദുബൈ: ഈ വര്‍ഷം ആദ്യമൂന്ന് മാസത്തില്‍ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ)യുടെ കാള്‍ സെന്ററിലേക്ക് വിളിച്ചത് 5,29,495 പേര്‍. ആര്‍ ടി എ കാള്‍സെന്ററിന്റെ 8009090 എന്ന നമ്പറിലേക്ക് വിളിച്ച ഉപഭോക്താക്കള്‍ക്കെല്ലാം 12 സെക്കന്റുകള്‍കൊണ്ട് ലൈന്‍ കണക്ട് ചെയ്ത് ശ്രദ്ധാര്‍ഹമായ പ്രവര്‍ത്തനമാണ് കാള്‍സെന്റര്‍ കാഴ്ചവെച്ചത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 5,20,258 പേരാണ് കാള്‍സെന്ററിന്റെ സേവനം തേടിയത്.
മൂന്ന് മാസംകൊണ്ട് ഇത്രയധികം വിളികള്‍ വന്നത് കാള്‍സെന്ററിന്റെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് വളരെയധികം സഹായകമാണെന്ന സൂചനയാണ് നല്‍കുന്നതെന്ന് ആര്‍ ടി എ കോര്‍പറേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സപ്പോര്‍ട് സര്‍വീസ് സെക്ടര്‍ കസ്റ്റമര്‍ ഡയറക്ടര്‍ അഹ്മദ് മഹ്ബൂബ് പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് തത്ക്ഷണം മറുപടി നല്‍കാന്‍ കാള്‍ സെന്ററിന് കഴിഞ്ഞിട്ടുണ്ട്. ദുബൈ ഗവണ്‍മെന്റിനെ സ്മാര്‍ട് ആക്കുക വഴി ദുബൈയെ ആഗോള സ്മാര്‍ട്‌സിറ്റിയാക്കുക എന്ന ലക്ഷ്യവുമായാണ് കാള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍. മികച്ച സാങ്കേതികവിദ്യകളുപയോഗിച്ച് നിരവധി ഇലക്‌ട്രോണിക് സേവനങ്ങളാണ് ആര്‍ ടി എ നല്‍കുന്നത്.
ഈ വര്‍ഷം ആദ്യപാദത്തിന്റെ പകുതിയില്‍ 104,537 ഇടപാടുകളാണ് ഐ വി ആര്‍ സിസ്റ്റം വഴി നടത്തിയത്. 28,390 ഇടപാടുകള്‍ ഇ-മെയില്‍ വഴിയും നടത്തി.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 72 ശതമാനം അധികമാണ് ഇത്. വാഹനം ഓടിക്കാനുള്ള ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, പിഴ എന്നിവക്കായി 3,706 ഇടപാടുകളും നടത്തി.

Latest