കിം ജോംഗ് ഉന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ അധ്യക്ഷന്‍

Posted on: May 10, 2016 11:51 am | Last updated: May 10, 2016 at 11:51 am

king jong unപ്യോംഗ്യാംഗ്: ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിനെ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തു. വര്‍ക്കേഴ്‌സ് പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഈ തീരുമാനം. കഴിഞ്ഞ 36 വര്‍ഷത്തിനിടെ ഇതാദ്യമായാണ് വര്‍ക്കേഴ്‌സ് പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വിദേശ മാധ്യമപ്രവര്‍ത്തകരുടെ മുമ്പാകെ കിം ജോംഗ് ഉന്‍ തന്നെയാണ് ഈ പുതിയ പദവിയെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. കിം ജോംഗ് രണ്ടാമന്‍ എന്ന പേരിലറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ പിതാവിന്റെ മരണ ശേഷം കിം ജോംഗ് ഉന്‍ അധികാരത്തിലേറുകയായിരുന്നു. 2011 ഡിസംബറിലായിരുന്നു ഇദ്ദഹത്തിന്റെ അധികാരാരോഹണം. ഇദ്ദേഹത്തിന്റെ പിതാവിനെ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ചിരകാല ജനറല്‍ സെക്രട്ടറിയായാണ് കണക്കാക്കപ്പെടുന്നത്.