Connect with us

International

അഫ്ഗാനില്‍ ഇന്ധന ടാങ്കറും ബസും കൂട്ടിയിടിച്ച് 73 മരണം

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ട് ബസുകളും ഇന്ധന ടാങ്കറും കൂട്ടിയിടിച്ച് കത്തിയുണ്ടായ അപകടത്തില്‍ 73 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഗാസ്‌നി പ്രവശ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ പലരുടെയും നിലഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

AFGHAN2ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 6.30ന് കാണ്ഡഹാര്‍-കാബൂള്‍ ദേശീയ പാതയില്‍ ഗാസ്‌നി പ്രവശ്യയിലെ മുഖുര്‍ ജില്ലയിലായിരുന്നു അപകടം. മൂന്നു വാഹനങ്ങളും പൂര്‍ണമായും കത്തിയമര്‍ന്നു. ബസുകള്‍ രണ്ടും കാബൂളില്‍നിന്ന് കാണ്ഡഹാറിലേക്കു പോകുകയായിരുന്നു. രണ്ടു ബസുകളിലുമായി 125 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നതായിട്ടാണ് പ്രാഥമിക വിവരം. അപകടത്തെത്തുടര്‍ന്നു മൂന്നു വാഹനങ്ങളും കത്തി. അശ്രദ്ധമായ െ്രെഡവിങ്ങാണ് അപകടത്തിനിടയാക്കിയതെന്നു ട്രാഫിക് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ മുഹമ്മദുല്ല അഹ്മാദി അറിയിച്ചു.

AFGHAN3അമിതവേഗതയാണ് അപകടത്തിനു കാരണമായതെന്നു പറയുന്നു. ബസുകളിലൊന്ന് എതിര്‍ദിശയില്‍വന്ന ടാങ്കറുമായി കൂട്ടിയിടിച്ചു. അപകടത്തെ തുടര്‍ന്ന് ഇരുവാഹനങ്ങള്‍ക്കും തീപിടിച്ചു. ടാങ്കര്‍ ലോറി തീപിടിച്ച് പൊട്ടിത്തെറിച്ചതോടെ പിന്നാലെവന്ന ബസിലേക്കും തീപടര്‍ന്നു പിടിക്കുകയായിരുന്നു.

റോഡുകളുടെ മോശം അവസ്ഥമൂലം അഫ്ഗാനിസ്ഥാനില്‍ വാഹനാപകടങ്ങള്‍ പതിവാണ്. 2012 സെപ്റ്റംബറിലും ബസും ഇന്ധന ടാങ്കറും കൂട്ടിയിടിച്ച് സമാനമായ അപകടം നടന്നിരുന്നു.

Latest