ജിഷ വധം: ബെഗളൂരുവില്‍ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു

Posted on: May 8, 2016 10:19 am | Last updated: May 8, 2016 at 5:58 pm

criminal1ബെംഗളൂരു: പെരുമ്പാവൂര്‍ ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ നിന്ന് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച്ച പുലര്‍ച്ചെ പിടികൂടിയ ആളുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ജിഷയുടെ വീടിന് രണ്ട് കിലോമീറ്റര്‍ പരിധിയില്‍ താമസിച്ചിരുന്ന ഇയാള്‍ ജിഷ കൊല്ലപ്പെട്ടതിന് ശേഷമാണ് ബെംഗളൂരുവിലേക്ക് പോയതെന്ന് പോലീസ് പറയുന്നു. നാട്ടില്‍ നിന്ന് അടുത്തിടെ സംസ്ഥാനത്തിന് പുറത്തേക്ക് പോയവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് അന്വേഷണം ബെംഗളൂരുവിലേക്ക് പോയ വ്യക്തിയിലേക്ക് നീണ്ടത്.