Connect with us

Education

പ്ലസ് വണ്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം 12 മുതല്‍

Published

|

Last Updated

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം മെയ് 12 മുതല്‍ ആരംഭിക്കും. മെയ് 12 നും 25 നും ഇടയില്‍ കുട്ടികള്‍ക്ക് http://hscap.k erala.gov.in എന്ന വെബ് സൈറ്റില്‍ അപേക്ഷകള്‍ അപ്‌ലോഡ് ചെയ്യാനുള്ളള അവസരം ലഭിക്കും. പഠിക്കാനുദ്ദേശിക്കുന്ന സ്‌കൂളുകളുടെയും കോഴ്‌സുകളുടെയും കോഡുകളും മറ്റ് വിവരങ്ങളും ശ്രദ്ധയോടെ ടൈപ്പ് ചെയ്ത ശേഷം അപേക്ഷയുടെ ഒരു പ്രിന്റ് ഔട്ട് എടുത്ത്, രക്ഷിതാവും വിദ്യാര്‍ത്ഥിയും ഒപ്പിട്ട്, മാര്‍ക്ക് ലിസ്റ്റിന്റേയും മറ്റ് ആവശ്യമായ രേഖകളുടെയും പകര്‍പ്പുകളോടൊപ്പം സമീപത്തുളള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമര്‍പ്പിച്ച് ഫീസടക്കുക.സ്‌കൂളില്‍ നിന്ന് നല്‍കുന്ന അപേക്ഷ നമ്പര്‍ അടങ്ങുന്ന രസീത് സൂക്ഷിക്കുക.
മെയ് 12 മുതല്‍ സ്‌കൂളുകളില്‍ നിന്നും അപേക്ഷാ ഫോം ലഭ്യമാകും. ജൂണ്‍ മൂന്നിന് ട്രയല്‍ അലോട്ട്‌മെന്റ് നടക്കും. ഈ അവസരത്തില്‍ അപേക്ഷ ഓണ്‍ലൈനായി പരിശോധിച്ച്, തെറ്റുകളും മാറ്റങ്ങളും ഉണ്ടെങ്കില്‍ അപേക്ഷ നല്‍കിയ സ്‌കൂളില്‍ പോയി അവ ബോധിപ്പിക്കാനുളള സമയമാണ്. ഓപ്ഷനുകള്‍ കൂട്ടുകയും കുറയ്ക്കുകയും മാറ്റം വരുത്തുകയും ആവാം.
ജൂണ്‍ 10 ന് ഫസ്റ്റ് അലോട്ട്‌മെന്റ് നടക്കും. ഒന്നാം ഓപ്ഷനില്‍ അഡ്മിഷന്‍ കിട്ടിയവര്‍ ഫീസടച്ച് കോഴ്‌സിന് ചേരേണ്ടതാണ്. മറ്റ് “ഓപ്ഷനുകളില്‍ അഡ്മിഷന്‍ കിട്ടിയവര്‍ക്ക് താഴെയുളള ഓപ്ഷനുകള്‍ റദ്ദ് ചെയ്ത് കോഴ്‌സിന് ചേരുകയോ, ഫീസടക്കാതെ താത്ക്കാലിക അഡ്മിഷന്‍ എടുത്ത് അടുത്ത അലോട്ട്‌മെന്റ് വരെ കാത്തിരിക്കുകയോ ചെയ്യാം. അല്ലാത്തപക്ഷം അവരുടെ അപേക്ഷകള്‍ പിന്നീട് പരിഗണിക്കുന്നതല്ല.
ജൂണ്‍ 25ന് മുമ്പായി എല്ലാ അലോട്ട്‌മെന്റുകളും പൂര്‍ത്തിയാക്കി ജൂലൈ ഒന്നിന് ക്ലാസ്സുകള്‍ ആരംഭിക്കും. അതിന് ശേഷം അഡ്മിഷന്‍ കിട്ടിയ കുട്ടികള്‍ക്ക് സ്‌കൂളുകളും കോഴ്‌സുകളും മാറാനുളള അവസരം ലഭിക്കും.
ഇതിനു ശേഷമാണ് ബാക്കിയുളള സീറ്റുകളിലേക്ക് അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ഥികളില്‍ നിന്നും സപ്ലിമെന്ററി അലോട്ട്‌മെന്റിനുളള അപേക്ഷ ക്ഷണിക്കുക.

Latest