മലമ്പുഴയില്‍ വിഎസിന് ഭൂരിപക്ഷം ലഭിച്ചാല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

Posted on: May 6, 2016 12:45 pm | Last updated: May 6, 2016 at 6:10 pm
SHARE

ആലപ്പുഴ: എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഹെലികോപ്ടര്‍ പര്യടനം തുടങ്ങി. ഹെലികോപ്ടര്‍ രാവിലെ ചേര്‍ത്തല എസ്എന്‍ കോളജ് ഗ്രൗണ്ടില്‍ എത്തി. വെള്ളാപ്പള്ളിയും ഭാര്യയും കയറിയ ഹെലികോപ്ടര്‍ ആദ്യം സുല്‍ത്താന്‍ ബത്തേരിയിലും തുടര്‍ന്ന് പാലക്കാടും എത്തും. മലമ്പുഴയില്‍ വിഎസിന് ഭൂരിപക്ഷം ലഭിച്ചാല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ വയനാട്ടില്‍ പറഞ്ഞു. വിഎസ് ജയിക്കുമോ എന്ന കാര്യം ബാലറ്റ് തുറക്കുമ്പോള്‍ അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മലമ്പുഴയില്‍ വി.എസ് അച്യുതാനന്ദന് ഭൂരിപക്ഷം കൂടിയാല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമെന്ന് വെള്ളാപ്പള്ളി വയനാട്ടില്‍ പറഞ്ഞു. മൈക്രോഫൈനാന്‍സ് തട്ടിപ്പെന്ന പേരില്‍ തന്നെ ദ്രോഹിച്ച വിഎസിന് ജനങ്ങള്‍ മറുപടി പറയും. അഞ്ചു കൊല്ലം കൂടുമ്പോള്‍ എംഎല്‍എ എന്ന വിത്ത് കൊത്താന്‍ വരുന്ന ദേശാടനപക്ഷിയാണ് വിഎസ്. വിത്ത് കൊത്തിക്കൊണ്ടുപോകുന്നതല്ലാതെ അവിടെ ഒരു വികസനവും നടന്നിട്ടില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.