കേരള നിയമസഭയില്‍ മൂന്നാം ശക്തിയുടെ ലക്ഷണം കാണുന്നുണ്ടെന്ന് നരേന്ദ്ര മോദി

Posted on: May 6, 2016 2:43 pm | Last updated: May 6, 2016 at 7:57 pm
SHARE

modi copyപാലക്കാട്: കേരള നിയമസഭയില്‍ ഒരു മൂന്നാം കക്ഷിയുടെ ലക്ഷണം കാണുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍ ഒരു മൂന്നാം ശക്തിയായി ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണി ഉദിച്ചുയരുന്നതിന്റെ വ്യക്തമായ തെളിവാണിവിടെ കൂടിയിരിക്കുന്ന ജനസഞ്ചയമെന്നും മോദി പറഞ്ഞു. പാലക്കാട് കോട്ട മൈതാനിയില്‍ സംഘടിപ്പിച്ച പാലക്കാട് നിയമസഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.